പാലക്കുന്ന് : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശക്തി കാസര്‍കോട് കൂട്ടായ്മയിലെ അംഗങ്ങള്‍ കുടുംബം സംഗമം നടത്തി. ആദ്യകാല പ്രസിഡന്റായിരുന്ന പി. വി. ഗംഗാധരന്‍ കൂവത്തൊട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അച്യുതന്‍ പള്ളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി.കെ. ബാബു, ദാമോദരന്‍ മണിയങ്ങാനം, എച്ച്. ഉണ്ണികൃഷ്ണന്‍, മുകുന്ദന്‍ ഒളവറ, എച്ച്. വിശ്വംഭരന്‍, കുമാരന്‍ മണിമൂല, മോഹനന്‍ മയിച്ച, രാഘവന്‍ കൂട്ടപ്പന എന്നിവര്‍ പ്രസംഗിച്ചു. പ്രവാസ ജീവിതവും തുടര്‍ന്നുള്ള നാട്ടിലെ വിശ്രമ ജീവിതാനുഭവങ്ങളും പങ്കുവെവെച്ചു. വിവിധ കലാപരിപടികളും ഉണ്ടായിരുന്നു.