സാന്ധ്യരാഗംചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :സര്‍ഗ്ഗാത്മവും ,ജീവിതഗന്ധിയുമായ ചിത്രരചനയിലൂടെ ശ്രദ്ധേയനായ പ്രശസ്ത ചിത്രക്കാരന്‍
ഗോപാലന്‍ മാങ്ങാട് വരച്ച
വ്യത്യസ്ത
ചിത്രങ്ങളുടെ പ്രദര്‍ശനം കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു .
പ്രശസ്ത ചിത്രക്കാരന്‍
പല്ലവ നാരായണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു . ചിത്രക്കാരനും സിനിമ പ്രവര്‍ത്തകനുമായ മോഹന്‍ ചന്ദ്രന്‍ അധ്യക്ഷനായിരുന്നു .
വിനോദ് ശില്‍പ്പി ,ബാലന്‍ സൗത്ത് ,രാജന്‍ നിന ,സോമശേഖന്‍ ,ഗിരിധര്‍ രാഘവന്‍ , ഷെരീഫ് ഏരിയാല്‍ , അബ്ദു കാവുഗോളി , മനോജ് മേഘ ,അസ്ലം ഉദുമ ,ബാബുമേക്കാടന്‍ , സലാം ചൗക്കി , മുഹമ്മദ് ചൗക്കി എന്നിവര്‍ സംസാരിച്ചു .
മോഹനന്‍ മാങ്ങാട് സ്വാഗതവും ചിത്രക്കാരന്‍ ഗോപാലന്‍ മാങ്ങാട് നന്ദിയും പറഞ്ഞു .
ഫെബ്രുവരി 11 വരെ
ചിത്രപ്രദര്‍ശനം ഉണ്ടായിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *