രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ട ബന്ധ നവീകരണ സഹസ്ര കുംഭാഭിഷേകത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റി തയ്യാറാക്കിയ സോവനീര്‍ പ്രകാശനം ചെയ്തു.
ബളാല്‍ ശ്രീഭഗവതി ക്ഷേത്ര ആചാരങ്ങളെയും ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെ കുറിച്ചും അതിന്റെ ചരിത്രത്തെയും കുറിച്ച് തയ്യാറാക്കിയ 200 പേജുള്ള ത്രിമധുരം എന്നപേരിട്ട സോവനീര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ടി. കെ. മുകുന്ദന്‍ പ്രകാനം ചെയ്തു.
ആഘോഷകമ്മറ്റി ചെയര്‍ മാന്‍ വി. മാധവന്‍ നായര്‍ അധ്യക്ഷതവഹിച്ചു..
ക്ഷേത്രകമ്മറ്റി പ്രസിഡന്റ് വി. രാമചന്ദ്രന്‍ നായര്‍.സെക്രട്ടറി ഇ. ദിവകാരന്‍ നായര്‍. ഹരീഷ് പി. നായര്‍.
കെ വി കൃഷ്ണന്‍ വി. കുഞ്ഞി കണ്ണന്‍. ഇ ഭാസ്‌കരന്‍ നായര്‍, സി ദാമോദരന്‍, പി കുഞ്ഞികൃഷ്ണന്‍ നായര്‍ ഡോ. വിനീഷ് കുമാര്‍ , ബിജു ഇടയില്ലം മാതൃസമിതി പ്രസിഡന്റ് ജ്യോതി രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.