വിദ്യാനഗര്‍ :തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബഡ്ഢിങ് റൈറ്റേഴ്‌സ് പദ്ധതിയുടെ ഭാഗമായി എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല സംഘടപ്പിച്ചു. ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.എച്ച്.എം.മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, എസ്.ആര്‍.ജി.കണ്‍വീനര്‍ മധു പി. വി. , സന്തോഷ് കുമാര്‍ വി . വി ആശംസ നേര്‍ന്നു. മുംതാസ് ടീച്ചര്‍ എഴുത്തനുഭവം പങ്കുവച്ചു.ഷീജ ടീച്ചര്‍ സ്വാഗതവും ശില്‍പ ടീച്ചര്‍ നന്ദിയും പറഞ്ഞു.
ശില്പശാലയുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പതിപ്പ് മുകുളം ഹെഡ്മാസ്‌ററര്‍ പ്രകാശനം ചെയ്തു.
മികച്ച പ്രകടനം കാഴ്ച വെച്ച നൂഹ മറിയത്തിന് ഉപഹാര സമര്‍പ്പണം നടത്തി. കവിതയെഴുത്ത്, ചിത്രരചന , കവിതാലാപനം ,തലക്കെട്ട് നിര്‍മ്മാണം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ കുട്ടികള്‍ക്ക് ആവേശമായി.
മലയാളം അധ്യാപികമാരായ ഷീജ ,ഷീന ജോര്‍ജ്,ഷീബ,സെറീന
ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.