രാവണീശ്വരം : രാവണീശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം 2025 ഫെബ്രുവരി 4,5, 6,7 ചൊവ്വ, ബുധന്‍, വ്യാഴം,വെള്ളി തീയതികളില്‍ വിവിധ താന്ത്രിക കര്‍മ്മങ്ങളോടുകൂടി അരവത്ത് ബ്രഹ്‌മശ്രീ കെ.യു.പത്മനാഭ തന്ത്രി അവര്‍കളുടെ കാര്‍മികത്വത്തില്‍ നടക്കുകയാണ്.ഫെബ്രുവരി 5ന് രാവിലെ 9 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. വൈകുന്നേരം 5 മണിക്ക് പൂര്‍ണ്ണ കുംഭ ത്തോട് കൂടി താലപ്പൊലിയുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തന്ത്രീശ്വരന്മാരെ ആലിന്‍ കീഴില്‍ നിന്നും തറവാട്ടിലേക്ക് സ്വീകരിച്ച ആനയിച്ചു. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥന, ആചാര്യ വരണം, പശുദാന പുണ്യാഹം, പ്രാസാദ ശുദ്ധി, വിവിധ ഹോമങ്ങള്‍, വാസ്തുബലി എന്നിവ നടന്നു.
ഫെബ്രുവരി 6ന് വിവിധ പൂജാദികള്‍ നടക്കും. ഫെബ്രുവരി 7ന് രാവിലെ ഗണപതി ഹോമവും വിവിധ പൂജകളും ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2.30 വരെയുള്ള രോഹിണി നക്ഷത്രം എടവം രാശി മുഹൂര്‍ത്തത്തില്‍ നാരന്തട്ട ചാമുണ്ഡി അമ്മയുടെ പ്രതിഷ്ഠയും നടക്കും. ഫെബ്രുവരി 11, 12 തീയതികളില്‍ കളിയാട്ട മഹോത്സവം നടക്കും.