കാഞ്ഞങ്ങാട് : ചിത്താരി പൊയ്യക്കര മുണ്ടവളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിനവും,പുത്തരി അടിയന്തിരവും, തെയ്യം കെട്ടിയാടിക്കലും ഫെബ്രുവരി 3,4 തീയതികളില്‍ നടന്നു. ഫെബ്രുവരി മൂന്നിന് വൈകുന്നേരം പുത്തരി അടിയന്തര ചടങ്ങുകളും തുടര്‍ന്ന് തറവാട് തെയ്യം കൂടലും നടന്നു. ഫെബ്രുവരി 4ന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യം അരങ്ങിലെത്തി, രാവിലെ മുതല്‍ രക്തചാമുണ്ഡി വിഷ്ണുമൂര്‍ത്തി ഗുളികന്‍ വേതാളം എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. അന്നദാനവും നടന്നു.