തുടര്‍ച്ചയായി രണ്ടാം കിരീടമാണിത്_
മുളിയാര്‍: ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് സംഘടിപ്പിച്ച എട്ടാമത് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മാഹിന്‍ കോളോട്ടിന്റെ നേതൃത്വത്തിലുള്ള മലബാര്‍ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായി.
ഫൈനലില്‍ ആലൂര്‍ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ടൂര്‍ണമെന്റിലെ താരമായി മലബാര്‍ സ്ട്രിക്കേഴ്‌സിന്റെ ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുത്തു.
വിജയികള്‍ക്കുള്ള ട്രോഫി വിതരണം പ്രമുഖ വ്യവസായി മാര്‍ക്ക് മുഹമ്മദ്,യുവ ഡോക്ടര്‍ ജാസറലി, എന്നിവര്‍ ചേര്‍ന്ന് നല്‍കി, ക്ലബ്ബ് പ്രസിഡന്റ് എടി ഖാദര്‍, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ ആലൂര്‍, ട്രഷറര്‍ ലത്തീഫ് എ എം, വൈസ് പ്രസിഡന്റ് എടി അബു, ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ശിഹാബ് മീത്തല്‍, കണ്‍വീനര്‍ ഇര്‍ഷാദ് ഫോറിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,
രണ്ടുദിവസങ്ങളിലായി ആലൂര്‍ കള്‍ച്ചര്‍ ക്ലബ്ബ്, കുഞ്ഞടുക്കം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടത്തിയ ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ പങ്കെടുത്തു. കളിയുടെ ഏറെ സവിശേഷത എന്ന് പറയുന്നത് കളിക്കാര്‍ക്കും, കാണികള്‍ക്കും സൗജന്യമായി രണ്ടുദിവസം ഭക്ഷണവും, ലൈവായി വിവിധ തരം ജ്യൂസുകളും നല്‍കി.