കാഞ്ഞങ്ങാട് : തറവാടുകളില്‍ അതിപുരാതനവും ഏറെ സവിശേഷതകളും പ്രാധാന്യവും ഉള്ള മാണിക്കോത്ത് മുണ്ടയില്‍ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവത്തിന് സമാപനമായി. ഫെബ്രുവരി 4 ചൊവ്വാഴ്ച തിടങ്ങലോടുകൂടി കളിയാട്ട ആരംഭം നടന്നു,തുടര്‍ന്ന് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം, ഉച്ചൂളികടവത്ത് ഭഗവതിയുടെ കുളിച്ചുകോറ്റം, ആയിറ്റി ഭഗവതിയുടെ കുളിച്ചു തോറ്റം, കുണ്ടാര്‍ ചാമുണ്ഡിയുടെ മോന്തിക്കോലം എന്നിവ നടന്നു. രാത്രി 10 മണിക്ക് പൂരക്കളി, തിരുവാതിര,കൈകൊട്ടിക്കളി എന്നിവ അരങ്ങേറി. ഫെബ്രുവരി 5ന് രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ആയിറ്റി ഭഗവതിയും, ഗുളികനും, കുണ്ടാര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി ഉച്ചൂളിക്കടവത്ത് ഭഗവതിയും, ഗുളികനും അരങ്ങിലെത്തി തുടര്‍ന്ന് അന്നദാനവും നടന്നു. വൈകുന്നേരം 4 മണിക്ക് ഗുളികന്റെ വടക്കേന്‍ വാതില്‍ കര്‍മ്മവും 5 മണിക്ക് വിളക്കിലരിയോട് കൂടി ഉത്സവത്തിന് സമാപനമായി.