ഗ്രാമ സഭ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ നടന്നു. ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളില്‍ നടന്ന ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അബ്ദുല്‍ റഹിമാന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് മാരായ എം കുമാരന്‍, പി ലക്ഷ്മി, എസ് പ്രീത, ടി ശോഭ, സി കെ അരവിന്ദാക്ഷന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഗീത കൃഷ്ണന്‍, ഫാത്തിമത്ത് ഷംന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം കെ വിജയന്‍,കെ സീത, എം കെ ബാബുരാജ്,ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഇന്‍ചാര്‍ജ് അനീഷ് കുമാര്‍ കെ എച്ച് നന്ദിയും പറഞ്ഞു.