കാഞ്ഞങ്ങാട് : മാണിക്കോത്ത് പുതിയ പുരയില്‍ നാല്‍പ്പാടി തറവാട് പുനരുദ്ധാരണത്തിന്റെ ഭാഗമായി കുറ്റിയടിക്കല്‍, മുഹൂര്‍ത്ത കല്ലുവെക്കല്‍ ചടങ്ങുകള്‍ നടന്നു. മുഖ്യശില്പി മുരളി ചാലിങ്കാല്‍, കൃഷ്ണന്‍ മേസ്തിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. തറവാട് പുനരുദ്ധാരണ കമ്മിറ്റി ചെയര്‍മാനും തറവാട്ട് കാരണവരുമായ പി കുഞ്ഞാമന്‍ മാണിക്കോത്ത്,വര്‍ക്കിംഗ് ചെയര്‍മാന്‍ ദാമോദരന്‍, കണ്‍വീനര്‍ പി കെ നാരായണന്‍ തുരുത്തി, എന്നിവരും കുടുംബാംഗങ്ങളും മറ്റു ബന്ധുമിത്രാദികളും ചടങ്ങിന് നേതൃത്വം നല്‍കി.