പടുപ്പ് : കെ.എസ്.എസ്.പിയു കുറ്റിക്കോല്‍ യൂണിറ്റ് സമ്മേളനം പടുപ്പ് പെന്‍ഷന്‍ ഭവനില്‍ നടന്നു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക എന്നി അവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ശോഭനകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ സെക്രട്ടറി കെ.സുജാതന്‍ മാസ്റ്റര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ സുരേന്ദ്രന്‍ നമ്പ്യാര്‍, വേണു ഗോപാലന്‍ മാസ്റ്റര്‍ ബന്തടുക്ക എന്നിവരെ ആദരിച്ചു. മുന്‍ ഹെഡ്മാസ്റ്റര്‍ കുമാരന്‍ മാസ്റ്റരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഇ രാധാകൃഷ്ണന്‍ നായര്‍ വിശ്രമ ജീവിതത്തിലെ മാനസിക ആരോഗ്യം എന്ന വിഷയത്തില്‍ കൗണ്‍സിലിംഗ് ക്ലാസ്സ് എടുത്തു. ജില്ലാ കമ്മിറ്റി അംഗം എ.നാരായണന്‍ മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി ഇ.സി കണ്ണന്‍, ബ്ലോക്ക് ട്രഷറര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബ്ലോക്ക് കമ്മിറ്റി അംഗം വി.സി. ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രോഹിണി ടീച്ചര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജില്ലാ കൗണ്‍സിലര്‍ സൗദാമിനി ടീച്ചര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബി സത്യ ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് വി. മുഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തിന് എം ഗോപാലകൃഷ്ണന്‍ സ്വാഗതവും പി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു.
പുതിയ സെക്രട്ടറിയായി എ. ഗോപാലകൃഷ്ണന്‍ നായരെയും പ്രസിഡണ്ടായി വി.മുഹമ്മദ് കുട്ടി മാസ്റ്റരെയും തെരഞ്ഞെടുത്തു