കാസര്‍ഗോഡ് :കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റ് കാര്‍ഷിക മേഖലയെയും, കാസര്‍ഗോഡ് ജില്ലയും പൂര്‍ണമായും അവഗണിച്ചുകൊണ്ടതാണെന്നും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എയിംസിനു വേണ്ടി കാസര്‍കോട്ടെ ജനങ്ങളുടെ മുറവിളിയും ,ആവശ്യവും തീര്‍ത്തും നിഷേധിച്ചുകൊണ്ടും, കാര്‍ഷിക മേഖലയെതീര്‍ത്തും അവഗണിക്കുന്ന ബഡ്ജറ്റ് ആണ് കേന്ദ്രസര്‍ക്കാരിന്റെതെന്നുംകേരള കോണ്‍ഗ്രസ് എം കാസര്‍ഗോഡ് ജില്ലാഭാരവാഹികളുടെ യോഗം പ്രസ്താവനയില്‍ പറഞ്ഞു.കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്ന വിളകള്‍ക്കും മിനിമം താങ്ങുവില ഉറപ്പാക്കല്‍ ,കര്‍ഷയുടെ വായ്പ എഴുതി തള്ളല്‍ തുടങ്ങിയവ ഒന്നും പ്രഖ്യാപിക്കാത്ത ബഡ്ജറ്റ് മുറിവില്‍ മുളകുപൊടി വിതറുന്നതിന് തുല്യമാണെന്നുംകേരള കോണ്‍ഗ്രസ് (എം) നേതാക്കള്‍ പറഞ്ഞു.പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട മാരായ ജോയി മൈക്കിള്‍,ഡാനിയല്‍ ഡിസൂസ ,ജില്ലാ സെക്രട്ടറിമാരായബിജു തുളശ്ശേരി, ഷിനോജ് ചാക്കോ,ചാക്കോ തെന്നി പ്ലാക്കല്‍,സിജി കട്ടക്കയം,അഡ്വ:സുധീര്‍ കാസര്‍ഗോഡ്,ജോസ് കയത്തുംകര എന്നിവര്‍ സംസാരിച്ചു.