രാജപുരം : ബാത്തൂര്‍ കഴകം പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യം കെട്ട് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് രാജപുരം പ്രിന്‍സിപ്പല്‍ എസ്‌ഐ സി.പ്രദീപ് കു മാര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ട്രഷറര്‍ മനോജ് പുല്ലുമല, ടി.പി.ശശികുമാര്‍, പഞ്ചായത്തംഗങ്ങളായ വിന്‍സന്റ്, രാധാ സുകുമാരന്‍, കൃഷി ഓഫിസര്‍ അരുണ്‍ ജോ സ്, വളപ്പില്‍ സുകുമാരന്‍, വി.വി .കുമാരന്‍, ഉണ്ണികൃഷ്ണന്‍, കെ.എം.രാഘവന്‍, പ്രശാന്ത് താനത്തിങ്കാല്‍, രാഘവന്‍ അരിയടില്‍ രാജേഷ്, ഗീതാ ഗംഗാ ധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.