പടന്നയില്‍ ചരിത്രം രചിച്ച്എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക

നൂറു കണക്കിന് പ്രവര്‍ത്തകര്‍ മനുഷ്യ ജാലിക റാലിയില്‍
അണിനിരന്നു

രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം: പാണക്കാട് സയ്യിദ് മുഈനലി തങ്ങള്‍

പടന്ന:രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി പടന്നയില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക ജനങ്ങളാല്‍ നിറഞ്ഞ് കവിഞ്ഞു , നൂറുക്കണക്കിന് പ്രവര്‍ത്തകന്മാര്‍ അണിനിരന്ന ജാലിക കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ കാസര്‍കോടിന്റെ മനസ്സിനെ ബോധനം നടത്തുന്നതുമായിരുന്നു.
പത്തൊന്‍മ്പതാമ്പത് മനുഷ്യ ജാലിക യാണ് കഴിഞ്ഞ ദിവസം പടന്നയില്‍ നടന്നത് . ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ
തീവ്രവാദ പ്രവണതക്കെതിരെയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക രാജ്യത്തിന്റെ പാരമ്പര്യ സൗഹാര്‍ദം. നിലനിര്‍ത്താനും, പുതു തലമുറരാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു, കഴിഞ്ഞ 18 വര്‍ഷമായി മലയാളി മുസ്ലിംങ്ങളുടെ സാന്നിധ്യമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്, സമ്മേളന നഗരിയില്‍ രാവിലെ 10 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സി കെ കെ മാണിയൂര്‍ പതാക ഉയര്‍ത്തി, വൈകുന്നേരം 4 മണിക്ക്
വടക്കേപ്പുറം പരിസരത്തുനിന്ന് സമസ്ത കേന്ദ്ര മുശാവറ സീനിയര്‍ വൈസ് പ്രസിഡന്റ് യു.എം അബ്ദു റഹ്‌മാന്‍ മുസ്ലിയാര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് തുടക്കം കുറിച്ചു
, തുടര്‍ന്ന് നടന്ന ജാലിക റാലിക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലമ്പാടി , ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര , ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി , വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം , സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ കെ മാണിയൂര്‍ , ജനറല്‍ കണ്‍വീനര്‍ ഹാഷിം പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍ സഈദ് വലിയ പറമ്പ് , ട്രഷറര്‍ കെ എം ഷംസുദ്ധീന്‍ ഹാജി നേതൃത്വം നല്‍കി , പടന്ന മൂസ ഹാജി മുക്ക് മദ്‌റസ ഗ്രൗണ്ടില്‍ നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു’ഇന്ത്യയുടെ വളര്‍ച്ചയും ശാന്തിയും ഉറപ്പാക്കാന്‍ ഓരോ പൗരനും തന്റെ പങ്കു വഹിക്കേണ്ടതാണന്ന് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു .വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും ഇരുണ്ട ശക്തികളെ നേരിടാന്‍, ജനങ്ങളെ ഐക്യപ്പെടുത്താനും, സമൂഹത്തിന്റെ എല്ലാ മേഖലകളിലും സമാധാനവും സഹകരണവും കൊണ്ടുവരാനുമുള്ള ആവശ്യകതയെ തങ്ങള്‍ ഉണര്‍ത്തി.സുഹൃദായുളള പ്രവര്‍ത്തനങ്ങളിലൂടെ മാത്രം ഒരു ശക്തമായ സമൂഹവും ഒരു പ്രഗത്ഭമായ രാജ്യവും സൃഷ്ടിക്കാന്‍ കഴിയുമെന്ന സന്ദേശം തങ്ങള്‍ ഉണര്‍ത്തി , എസ് കെ എസ് എസ് എഫ് ജില്ല പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു, സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു , രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി , ഡി.സി സി പ്രസിഡന്റ് അഡ്വ പി.കെ ഫൈസല്‍ , മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംവി.കെ. പി. ഹമീദലി ഹാജി എന്നിവര്‍ മുഖ്യാതിഥിയായി പങ്കെടുത്തു , സമസ്ത ജില്ല ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി , പ്രാര്‍ത്ഥന നടത്തി , നജ്മുദ്ദീന്‍ തങ്ങള്‍ , സ്വഫ് വന്‍ തങ്ങള്‍ ഏഴിമല ,
സഫിയുള്ളായി തങ്ങള്‍ , ശറഫുദ്ധിന്‍ തങ്ങള്‍ കുന്നും കൈ , സയ്യിദ് യാസര്‍ തങ്ങള്‍ , പടന്നക്കാട് , സൈഫുദ്ദീന്‍ തങ്ങള്‍ ഹുദവി, പി വി അഹമ്മദ് ശരീഫ് ഹാജി ,
എസ് കെ എസ് എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര , മുന്‍ ജില്ല ജനറല്‍ സെക്രട്ടറിമാരായ ഖലീലുല്‍ റഹ്‌മാന്‍ കാശിഫി , ടി.എം.എ റഹ്‌മാന്‍ തുരുത്തി , എസ് വൈ എസ് ജില്ല ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ , ജില്ല വര്‍ക്കിംഗ് സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി പാത്തൂര്‍ , ജില്ല മുശാവറ അംഗം മജീദ് ദാരിമി പയ്യക്കി, ഫസ് ലു റഹ്‌മാന്‍ ദാരിമി കുമ്പടാജെ ,
യു സഹദ് ഹാജി ഉളിയത്തടുക്ക , എം.എ ഖലീല്‍ , മൂസ മൗലവി സാലത്തടുക്ക , അലി അക്ബര്‍ ബാഖവി തനിയാപുറം , യുനുസ് ഫൈസി കാക്കടവ് , കബീര്‍ ഫൈസി പെരിങ്കടി , അബ്ദു റസാഖ് അസ്ഹരി ,
അബ്ദുല്ല യമാനി , ഇബ്രാഹിം അസ്ഹരി പള്ളങ്കോട് , ജമാല്‍ ദാരിമി ആലംപാടി ,ഹാഫിള് റാശിദ് ഫൈസി, അന്‍വര്‍ തുപ്പക്കല്‍, ഫൈസല്‍ ദാരിമി,
ഉസാം പള്ളങ്കോട് , ഇല്യാസ് ഹുദവി മുഗു , റാസിഖ് ഹുദവി , , ഫഹദ് തൃക്കരിപ്പൂര്‍ ,ഹനീഫ് ,അസ്‌നവി നാഷണല്‍ നഗര്‍,
സയീദ് ദാരിമി പടന്ന,നാഫി അസ് അദി, റൗഫ് ഉദുമ ,
ലത്വീഫ് തൈക്കടപ്പുറം,സിറാജുദ്ധീന്‍ ദാരിമി ,ലത്വീഫ് അസ്‌നവി , മുഹമ്മദലി മൗലവി നിലേശ്വരം , അബ്ദു റസാഖ് ദാരിമി ,
അലി മിയാടിപ്പള്ളം
ഹാരിസ് ഹസനി മെട്ടമ്മല്‍
നാസര്‍ മാവിലാടം , കുഞ്ഞഹ്‌മദ് ബഹ്‌റൈന്‍, പി.എച്ച് അസ്ഹരി ,
ഖാസിം ചാല , ഇര്‍ഷാദ് അസ്ഹരി , സുഹൈല്‍ ഫൈസി കമ്പാര്‍ , ഹാരിസ് ദാരിമി കാക്കടവ് ,അന്‍വര്‍ സനൂസി,അക്ബര്‍ സിദ്ദീഖ് അസ്ഹരി,നാസര്‍ റഹ്‌മാനി ,
ടി.കെ സി മുഹമ്മദലി ഹാജി ,
ജമാലുദ്ധീന്‍ ഫൈസി,
, മുഹമ്മദലി തലയിലത്ത്, സലീല്‍ പടന്ന, അസ്ലം കൈതക്കാട്. യൂസുഫ് ദാഇ ദാരിമി , ഹബീബ് ഹാജി ആദൂര്‍ , അബൂ ലബീബ് ഹിമമി കാനക്കോട്, ശക്കീല്‍ അസ്ഹരി ,
സുഹൈല്‍ എ.ബി ചേരൂര്‍, ബിലാല്‍ ആരിക്കാടി,
ജംഷീര്‍ കടവത്ത് , മുഹാദ് ദാരിമി , എസ് ബി വി ജില്ല ജനറല്‍ സെക്രട്ടറി ഉമര്‍ ഖയ്യും, അജ്മല്‍ ഫൈസി കോട്ട ,
അബ്ദുല്ല ടി എന്‍ മൂല ,ഉനൈസ് അസ്‌നവി
തുടങ്ങിയ
പ്രമുഖര്‍ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *