രാവണേശ്വരം: സി.പി.ഐ.എം കാസര്‍ഗോഡ് ജില്ല സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ മധുരക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സി.പി.ഐ.എം ചിത്താരി ലോക്കല്‍ കമ്മിറ്റി, സി.പി.ഐ.എം മധുരക്കാട് ബ്രാഞ്ച് കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെ നമ്പ്യാരടുക്കം എന്‍. എസ്. ബി. സി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാതല ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. സി.പി.ഐ.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. ഹരിഹരന്‍ അധ്യക്ഷനായി. സി.പി.ഐ.എം ചിത്താരി ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എ.പവിത്രന്‍ മാസ്റ്റര്‍, അഡ്വക്കേറ്റ് എ. ഗംഗാധരന്‍, കായിക സബ് കമ്മിറ്റി അംഗം സജിത്ത് മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വി. ഷനില്‍കുമാര്‍, സി.പി.ഐ.എം നമ്പ്യാടുക്കം ബ്രാഞ്ച് സെക്രട്ടറി പി. കെ. പ്രകാശന്‍, മധുരക്കാട് ബ്രാഞ്ച് സെക്രട്ടറി കെ. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു ഇ. വി. അഭിലാഷ് സ്വാഗതവും വി.സബിന്‍ നന്ദിയും പറഞ്ഞു. 29 ടീമുകള്‍ ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കാന്‍ എത്തി.