നവകേരളം കര്‍മ്മപദ്ധതി 2 കാസര്‍കോട് ജില്ലാ മിഷന്‍ യോഗം ഡിസംബര്‍ 14ന് രാവിലെ 10.30ന് കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേരും.
ജില്ലാതല ഏകോപന സമിതിയോഗം ഡിസംബര്‍ 15ന്
ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ ജില്ലാതല റിപ്പോര്‍ട്ട് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല ഏകോപന സമിതി യോഗം ഡിസംബര്‍ 15ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേരും.
ജല ജീവന്‍ മിഷന്‍ വോളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു
തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കാറഡുക്ക, കുമ്പഡാജെ, ദേലംപാടി, കള്ളാര്‍, പനത്തടി, കുറ്റിക്കോല്‍, കോടോം ബേളൂര്‍, കുമ്പള, മംഗല്‍പാടി, ചെമ്മനാട്, കിനാനൂര്‍ കരിന്തളം, അജാനൂര്‍, ഉദുമ, പുല്ലൂര്‍ പെരിയ, ബേഡഡുക്ക, പള്ളിക്കര, ചെങ്കള, മധൂര്‍, മൊഗ്രാല്‍-പുത്തൂര്‍, മുളിയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ കുടിവെള്ള വിതരണ പദ്ധതികളുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി കാഞ്ഞങ്ങാട് പ്രൊജക്ട് ഡിവിഷന്‍ ഓഫീസിലേക്ക് വൊളണ്ടിയര്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത ഐ.ടി.ഐ (സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍), ഡിപ്ലോമ / ബി.ടെക് (സിവില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്). താത്പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം ഡിസംബര്‍ 13ന് വൈകിട്ട് അഞ്ചിനകം kwaprojectdivisionkanhangad@gmail.com എന്ന ഇമെയിലിലൂടെ അപേക്ഷിക്കണം. അഭിമുഖത്തിനുള്ള അറിയിപ്പ് യോഗ്യരായ അപേക്ഷകരെ ഇമെയില്‍ മുഖേന അറിയിക്കും.
നാഷണല്‍ ലോക് അദാലത്ത് നടത്തി
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കോടതി സമുച്ചയത്തില്‍ നടന്ന ലോക് അദാലത്ത് 110 വാഹനാപകട നഷ്ടപരിഹാര കേസുകള്‍, മജിസ്‌ട്രേറ്റ് കോടതികളിലെ 2008 പെറ്റിക്കേസുകള്‍ വിവിധ തരത്തിലുള്ള 200ലധികം കേസുകളും തീര്‍പ്പു കല്‍പ്പിച്ചു. ആകെ അഞ്ചര കോടി രൂപയുടെ കേസുകളാണ് തീര്‍ന്നത്. കാസര്‍കോട് ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍, സബ്ബ് ജഡ്ജി ആര്‍.വന്ദന, ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ ജഡ്ജി സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
യുവജന കമ്മീഷന്‍ ദ്വിദിന യുവ കര്‍ഷക സംഗമം സംഘടിപ്പിക്കുന്നു
കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി ദ്വിദിന സംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28, 29 തീയതികളില്‍ ആലപ്പുഴയിലാണ് സംഗമം സംഘടിപ്പിക്കുന്നത്. യുവ കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പുത്തന്‍ കൃഷിരീതികളെയും കൃഷിയിലെ നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കര്‍ഷകര്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിച്ചും കൃഷിയില്‍ താത്പര്യമുള്ള യുവതയ്ക്ക് ഊര്‍ജ്ജം നല്‍കുകയാണ് സംഗമത്തിന്റെ ഉദ്ദേശം. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവ കര്‍ഷകര്‍ക്കും കൃഷിയില്‍ താല്പര്യം ഉള്ളവര്‍ക്കും സംഗമത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജനകമ്മീഷന്‍, വികാസ് ഭവന്‍, തിരുവനന്തപുരം, പിന്‍-695033 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ഡിസംബര്‍ 22നകം അപേക്ഷിക്കണം. ഫോണ്‍ 0471 2308630.
സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവുമാണ് കാലാവധി. 18 വയസ്സിന് മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി / ഞായര്‍ / പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകള്‍ നടത്തുക. ഓണ്‍ലൈനായി നല്‍കേണ്ട ലിങ്ക് https://app.srccc.in/register വെബ്‌സൈറ്റ് www.srccc.in അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 0471 2325101.
ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ഡിസംബര്‍ 19 മുതല്‍ 22 വരെ
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ഡിസംബര്‍ 19 മുതല്‍ 22 വരെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നടക്കും. സിറ്റിംഗില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.