പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നീലേശ്വരം ഐ.ടി.ഐയിലെ ഉപയോഗ യോഗ്യമല്ലാത്ത ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളും, പ്രിന്ററും ഡിസംബര്‍ 14ന് രാവിലെ 11ന് നീലേശ്വരം ഐ.ടി.ഐയില്‍ ലേലം ചെയ്യും. ഫോണ്‍ 0467 2284004.
ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കെ.എ.എസ്.പി, എസ്.ടി, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ, കെ.ബി.എഫ്, എന്‍ഡോസള്‍ഫാന്‍ സ്‌കീം, മെഡിസെപ് മുതലായ പദ്ധതികളില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് 2024 വര്‍ഷത്തേക്ക് മരുന്ന് വാങ്ങുന്നതിന് കാസര്‍കോട് മുനിസിപ്പാലിറ്റിയിലുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 28ന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ 04994 230080.
ടെണ്ടര്‍ ക്ഷണിച്ചു
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന് വേണ്ടി മെഡിക്കല്‍ ഓഫീസര്‍ പി.എച്ച്.സി 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 22ന് ഉച്ചയ്ക്ക് രണ്ട് വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ.ജനറല്‍ ആശുപത്രി പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ ടി.ബി സെന്റര്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി മുനിസിപ്പാലിറ്റി എഞ്ചിനീയറുടെ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം ക്വട്ടേഷന്‍ / ഓപ്പണ്‍ ലേലം ക്ഷണിച്ചു. ക്വട്ടേഷന്‍ / ലേലം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19ന് ഉച്ചയ്ക്ക് രണ്ട് വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 230080.