ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു

ജില്ലാ പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചയാത്ത് പ്രസിഡന്റ് പി.ബേബിബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ കെ. ശകുന്തള, അഡ്വ.എസ്.എന്‍ സരിത, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഗോള്‍ഡന്‍ അബ്ദുറഹിമാന്‍, ജാസ്മിന്‍കബീര്‍, നാരായണനായ്ക്, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് ഡി.പി.സി വൈസ് ചെയര്‍മാന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യോഗത്തില്‍ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യമലക്ഷ്മി നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്ത് ഗ്രാമസഭ ജനുവരി 30ന് ആസൂത്രണസമിതി ഹാളില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *