ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ.പി.എ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് പിറകുവശത്തുള്ള റിവേര കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശന്‍ മാവുങ്കാല്‍ അധ്യക്ഷനായി. ചടങ്ങില്‍ വച്ച് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരീഷ് പാലക്കുന്ന്, വനിതാ വിങ്ങ് കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രശാന്ത് തൈക്കടപ്പുറം എന്നിവരെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

ജില്ലാ പ്രസിഡണ്ട് സുഗുണന്‍ ഇരിയ, ജില്ലാ സെക്രട്ടറി വി.എന്‍. രാജേന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് പി.വി. വേണു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എന്‍.കെ. പ്രജിത്ത്, കെ.സുധീര്‍, ജില്ലാ വെല്‍ഫെയര്‍ കോഡിനേറ്റര്‍ ബി.എ. ഷരീഫ്, കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് പ്രസിഡണ്ട് വി. കുഞ്ഞുണ്ണി ഉദുമ യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് പള്ളിക്കര, കാഞ്ഞങ്ങാട് നോര്‍ത്ത് യൂണിറ്റ് പ്രസിഡണ്ട് രഞ്ജിത്ത് മാട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി പി.സുരേഷ് സ്വാഗതവും ട്രഷറര്‍ കെ. പ്രജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *