രാജപുരം : സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പനത്തടി ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ കോളിച്ചാല്‍ ലോക്കല്‍ കമ്മിറ്റി ചെറുപനത്തടിയിലെ അക്ഷയരത്‌നന് നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാനം സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കെ പി സുരേഷ് അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണന്‍, പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, എം സിമാധവന്‍,ഷാലുമാത്യു, ജയചന്ദ്രന്‍, ദിലീപ്, പി തമ്പാന്‍, ജിനോജോണ്‍, യു ഉണ്ണികൃഷ്ണന്‍, പി എം കുര്യക്കോസ്, ലോക്കല്‍ സെക്രട്ടറി ടി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.