കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ 2025 26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ദീര്‍ഘ വീക്ഷണത്തോടെയുള്ള സുസ്ഥിര വികസന പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതോടൊപ്പം 2025 നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. വി.ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുള്‍ റഹ്‌മാന്‍ പദ്ധതി വിശദീകരണം നടത്തി. നൂതന പദ്ധതികളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിതകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നൈപുണ്യ പരിശീലന പദ്ധതികള്‍, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷമിട്ടുകൊണ്ട് കുടുംബശ്രീയുടെ സഹകരണത്തോടെയുള്ള ചെറു പദ്ധതികള്‍, പിന്നോക്ക വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലന പരിപാടികള്‍, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത് ലക്ഷ്യം, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജല സമൃദ്ധി തുടങ്ങിയവയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, പഞ്ചായത്ത് പ്രസിഡണ്ട് മാരായ എം. കുമാരന്‍, ടി. ശോഭ,എസ്. പ്രീത, പി. ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
നാസ്‌നിന്‍ വഹാബ്, ബ്ലാക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു