രാജപുരം : കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍ വിശുദ്ധ അന്നായുമ്മായുടെ തിരുനാള്‍ തുടങ്ങി. വികാരി ഫാ.സനീഷ് കയ്യാലക്കകത്ത് കെകാടിയേറ്റി. തുടര്‍ന്ന് പാട്ടു കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവ നടന്നു. ഇന്ന് വൈകിട്ട് 4.30 ന് വാദ്യമേളം, 5 മണിക്ക് നടക്കുന്ന പാട്ടു കുര്‍ബാനയ്ക്ക്ഫാ.ജോര്‍ജ് കുടുന്തയില്‍ കാര്‍മ്മികത്വം വഹിക്കും. 6.45 ന് പ്രദക്ഷിണം സെന്റ് മേരീസ് കുരിശു പള്ളിയിലേക്ക്, തുടര്‍ന്ന് ലദീഞ്ഞ്. ഫാ.ബിജു മാളിയേക്കല്‍ കാര്‍മികത്വം വഹിക്കും. പ്രദക്ഷിണം പള്ളിയിലേക്ക്. ഫാ.ഷിജോ കുഴിപ്പിള്ളില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഫാ.ജോസ് അരീച്ചറ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. 19 ന് രാവിലെ 10 മണിക്ക് നടക്കുന്ന തിരുനാള്‍ റാസ കുര്‍ബാനയ്ക്ക് ഫാ.ഗ്രേയ്സണ്‍ വേങ്ങക്കല്‍ കാര്‍ മികത്വം വഹിക്കും. ഫാ.ജോയല്‍ മുകളേല്‍, ഫാ.ഡേവിസ് ചിറപ്പണത്ത് എന്നിവര്‍ സഹകാര്‍മികരാകും. ഫാ. സില്‍ജോ ആവണിക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. 12 ന് പ്രക്ഷിണം, 12.30 ന് ഫാ.റോജി മുകളേല്‍ വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും.