ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കാഞ്ഞങ്ങാട് മുനിസിപ്പല്‍ സിവില്‍ സ്റ്റേഷന്റെ മുന്നില്‍ എ.കെ.പി.എ. ജില്ലാ പ്ര സി ഡ ന്റ് ശ്രീ.സുഗുണന്‍ ടി.വി.യുടെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട കാസര്‍കോട് എം.എല്‍.എ. ശ്രീ . എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു, വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കുക,
ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടക ഇനത്തില്‍ ഏര്‍പ്പെടുത്തിയ 18% അധിക ജി.എസ്.ടി. പിന്‍വലിക്കുക, ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും അക്ഷയ കേന്ദ്രങ്ങളിലും ഫോട്ടോ പ്രിന്റ് ചെയത് കൊടുക്കുന്നത് അവസാനിപ്പിക്കുക, ഫോട്ടോഗ്രാഫി മേഖലയിലേക്കുള്ള അനധികൃത കടന്നുകയറ്റം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ജില്ലയിലെ നൂറുകണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു
എ.കെ. പി.എ.സംസ്ഥാന സെക്രട്ടറി ശ്രീ ബിനോയ് കള്ളാട്ടുകുഴി മുഖ്യപ്രഭാഷണം
നടത്തി.പ്രസ്തുത യോഗത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. സജീഷ് മണി , സംസ്ഥാന സെക്രട്ടറി ശ്രീ ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിതാവിങ് കോഡിനേറ്റര്‍ ശ്രീ പ്രശാന്ത് തൈക്കടപ്പുറം, എന്നിവര്‍ സംസാരിച്ചു, പ്രസ്തുത യോഗത്തിന് ജില്ലാ സെക്രട്ടറി ശ്രീ. വി.എന്‍. രാജേന്ദ്രന്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ശ്രീ. സുനില്‍കുമാര്‍ നന്ദിയും രേഖപ്പെടുത്തി