കാസര്‍കോട് :വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തില്‍ എം ടി അനുസ്മരണം നടത്തി.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എ.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്തു .
ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം. പത്മാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു.
ഫ്രാക് പ്രസിഡന്റ് ജി.ബി വത്സന്‍ എം.ടി. അനുസ്മരണ പ്രഭാഷണം നടത്തി. എം.ടി എന്ന ചലച്ചിത്രകാരന്‍ എന്ന വിഷയത്തില്‍ കാസര്‍കോട് ഫിലിം സൊസൈറ്റി സെക്രട്ടറി സുബിന്‍ ജോസ് സംസാരിച്ചു
കേന്ദ്ര സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസ്സര്‍ ഡോ. രാഘവന്‍ വെള്ളിക്കീല്‍ പ്രസംഗിച്ചു
ലൈബ്രറി സെക്രട്ടറി ഡോ എ.എന്‍. മനോഹരന്‍ സ്വാഗതവും എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍ എ.ദിവാകരന്‍ നന്ദിയും പറഞ്ഞു .
യോഗാനന്തരം എം.ടി.യുടെ ചെറുകഥകളെ ആസ്പദമാക്കിയുള്ള ചലച്ചിത്രങ്ങള്‍ ‘ മനോരഥങ്ങള്‍ ‘ പ്രദര്‍ശനവുമുണ്ടായിരുന്നു .