കരിവെള്ളൂര്‍ : ജീവിതാനുഭവങ്ങളില്‍ ഉരുകിത്തെളിഞ്ഞവയാണ് മനോജ് ഏച്ചിക്കൊവ്വലിന്റെ കഥകളെന്ന് പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂര്‍ ഏരിയാ സെക്രട്ടരി ഉമേഷ് പിലിക്കോട് പറഞ്ഞു. പാലക്കുന്ന് പാഠശാലയില്‍ മനോജിന്റെ പുതിയ കഥാ സമാഹാരമായ ‘കൊട്ടമ്പാള ‘ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ക്രീറ്റ് ജോലിക്കിടയില്‍ കിട്ടുന്ന ഒഴിവു സമയത്ത് കടലാസില്‍ കുറിച്ചിടുന്ന അനുഭവങ്ങള്‍ക്ക് കടലോളം വ്യാപ്തിയുണ്ട്.സൈദ്ധാന്തികമെന്നതിനെക്കാളേറെ മൗലികപ്രതിഭ കൊണ്ടാണ് മനോജ് ഏച്ചിക്കൊവ്വല്‍ എന്ന എഴുത്തുകാരന്‍ വായനക്കാരുടെ ഹൃദയങ്ങളിലേക്കു ചേക്കേറിയത്. അദ്ദേഹം പറഞ്ഞു. വടക്കുമ്പാട് ബാലകൃഷ്ണന്‍- അനിത സ്‌നേഹമുറ്റത്ത് നടന്ന പരിപാടിയില്‍ കെ.പി.രഞ്ജിത്ത് അധ്യക്ഷനായി. കെ. ബാലകൃഷ്ണന്‍ സ്വാഗതവും കെ.ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തമ്പാന്‍ അന്നൂര്‍, കെ.സി. മാധവന്‍ പി ഗീത , പി. ഗോപി, കൊടക്കാട് നാരായണന്‍ സംസാരിച്ചു.
കെ. ബാലകൃഷ്ണന്‍ സ്വാഗതവും കെ.ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തമ്പാന്‍ അന്നൂര്‍, കെ.സി. മാധവന്‍ പി ഗീത , പി. ഗോപി, കൊടക്കാട് നാരായണന്‍ സംസാരിച്ചു. അനുശ്രീ വിജീഷ് ഗാനങ്ങള്‍ ആലപിച്ചു.