പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് 14 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്ഥാപനത്തില്‍ രാത്രികാല സേവനം ഉള്ളതിനാല്‍ പനത്തടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പെടുന്നവര്‍ക്കാണ് മുന്‍ഗണന. പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 9446092609 എന്ന നമ്പറിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നേരിട്ടോ അന്വേഷിക്കാവുന്നതാണ്.