നീലേശ്വരം : മാലിന്യ മുക്തം നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. നഗരസഭയിലെ 18 വിദ്യാലയങ്ങളിലും ശുചീകരണ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ഗ്രേഡിങ് പരിശോധനയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചത്. നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ പി പി മുഹമ്മദ് റാഫി ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി പി ലത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ പി ഭാര്‍ഗ്ഗവി, കൗണ്‍സിലര്‍ ഇ ഷജീര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി വി ദേവരാജന്‍ മാസ്റ്റര്‍, MEC സെക്രട്ടറി ബി നിഷ ടീച്ചര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, വി വി സതി, കെ ജയശ്രീ, വി വി ശ്രീജ, പി കെ ലത, കെ പ്രീത, എ ബാലകൃഷ്ണന്‍, പി വത്സല, ടി വി ഷീബ, പി സുഭാഷ്,പി ശ്രീജ, കെ മോഹനന്‍, എം കെ വിനയരാജ്, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നഗരസഭയിലെ വിദ്യാലയങ്ങളില്‍ നിന്നും ഹെഡ്മാസ്റ്റര്‍മാര്‍, PTA പ്രസിഡന്റുമാര്‍, SMC ചെയര്‍മാന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ മനോജ് കുമാര്‍ സ്വാഗതവും ക്ലീന്‍ സിറ്റി മാനേജര്‍ ഏ കെ പ്രകാശന്‍ നന്ദിയും പറഞ്ഞു.