പാലക്കുന്ന് : പനയാല്‍ മഹാലിംഗേശ്വര ക്ഷേത്ര ഉത്സവം 14,15 തീയതികളില്‍ നടക്കും. അരവത്ത് കെ. യു. പദ്മനാഭ
തന്ത്രി കാര്‍മികത്വം വഹിക്കും. മുന്നോടിയായി ഞായറാഴ്ച കുലകൊത്തല്‍ ചടങ്ങ് നടന്നു.
14ന് രാവിലെ 7.15ന് കന്നി കലവറ നിറയ്ക്കും. 10 ന് കിഴക്കേക്കര ഗുളികന്‍ ദേവസ്ഥാനത്ത് നിന്ന് കലവറ ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടും. 11ന് കോട്ടപ്പാറയില്‍ നിന്ന് തിരുമുല്‍കാഴ്ച സമര്‍പ്പണം. 11.30 ഉച്ചപൂജയ്ക്ക് ശേഷം അന്നദാനം. രാത്രി 7ന് തിരുവത്താഴത്തിന് അരിയളക്കല്‍. തുടര്‍ന്ന് ക്ഷേത്ര സംഘത്തിന്റെ ഭജന. 9ന് തോക്കാനം മൊട്ടയിലെ കുട്ടികളുടെ ഭാരതനാട്യ അരങ്ങേറ്റം. 15ന് രാവിലെ അനുഷ്ഠാന ചടങ്ങുകള്‍ക്ക് ശേഷം തുലാഭാരം, നവകകലശ പൂജ,
ശാസ്താ പൂജ, അരിത്രാവല്‍. ഉച്ചശീവേലിക്ക് ശേഷം ചോറൂണും മറ്റ് വഴിപാടുകളും. തുടര്‍ന്ന് അന്നദാനം. 5ന് നടതുറന്ന ശേഷം ബട്ടത്തൂര്‍ പാണ്ഡുരംഗ വിട്ടല സംഘത്തിന്റെ ഭജന. 6ന് പനയാല്‍ ചന്ദ്രശേഖര മാരാറും സംഘത്തിന്റെ തായമ്പക. 7.30ന് പെരുന്തട്ട ചാമുണ്ഡേശ്വരി സംഘത്തിന്റെ കോല്‍ക്കളി. 8.30 ന് അത്താഴപൂജയ്ക്ക് ശേഷം ഭൂതബലി. 11ന് ശിവന്റെയും ശാസ്താവിന്റെയും തിടമ്പുനൃത്തത്തോടെ സമാപനം.
തുലാഭാരത്തിന് മുന്‍കൂട്ടി പേര് നല്‍കണം. ഫോണ്‍ :9447387755.