സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മംഗലംകളിയില്‍ എ ഗ്രേഡ് നേടിയ ബാനം ഗവ.ഹൈസ്‌കൂള്‍ കുറിച്ചത് ചരിത്രനേട്ടം

ബാനം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം മംഗലംകളിയില്‍ എ ഗ്രേഡ് നേടിയ ബാനം ഗവ.ഹൈസ്‌കൂള്‍ കുറിച്ചത് ചരിത്രനേട്ടം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മാവിലന്‍, മലവേട്ടുവന്‍ സമുദായക്കാരുടെ തനതുകലാരൂപമായ മംഗലംകളി കലോത്സവത്തിന്റെ ഭാഗമായ വര്‍ഷം തന്നെ ബാനത്തിന് ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയാണ് ബാനത്തെ കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്. ചിട്ടയായ പരിശീനമാണ് ഇവരെ മികവിലെത്തിച്ചത്. 250 ല്‍ താഴെ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ നിന്നും പോയാണ് ഈ നേട്ടമെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ദമ്പതികളായ സുനില്‍ ബാനം, സുനിതസുനില്‍ എന്നിവരാണ് പരിശീലകര്‍. വിജയവുമായി തിരിച്ചെത്തിയ ടീമിന് നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മാലയും ബൊക്കയും നല്‍കിയാണ് സ്വീകരിച്ചത്. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് പി.രാജീവന്‍ എസ്.എം.സി ചെയര്‍മാന്‍ ബാനം കൃഷ്ണന്‍, വികസന സമിതി ചെയര്‍മാന്‍ കെ.എന്‍ ഭാസ്‌കരന്‍, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, ടീം മാനേജര്‍ അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *