രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ലൈഫ് സയന്‍സസ് ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി വിഭാഗം, വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രജിജ്ഞാസയും സൃഷ്ടിശീലനവും പരീക്ഷണാത്മകതയുംപ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍ സ്‌കൂള്‍ സയന്‍സ് ഫെയര്‍ -യൂറേക്ക 2025 സംഘടിപ്പിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 90 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ശാസ്ത്ര പരിപാടിയില്‍ കൗതകമേറിയ പ്രദര്‍ശനങ്ങളും, മത്സരങ്ങളും നിറഞ്ഞു നിന്നു. പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് ഉല്‍ഘാടനം ചെയ്തു.
അധ്യയനത്തിന് പാഠപുസ്തകങ്ങളോടു മാത്രമല്ല, ലോകത്തെ അറിയുകയും പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്തുകയും, ഭാവിയിലെ ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കുന്നതിനും ഇങ്ങനെയുള്ള ശാസ്ത്ര പരിപാടികള്‍ക്ക് സാധ്യമാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ലൈഫ് സയന്‍സസ് വിഭാഗം മേധാവി ഡോ. ഷിജു ജേക്കബ്, മൂന്നാം വര്‍ഷ ലൈഫ് സയന്‍സസ് വിദ്യാര്‍ത്ഥി അഭിരാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. നായര്‍ പൂജ ജയറാം, ഡോ.രചന കെ.ഇ, ഡോ.അജിത് കുമാര്‍, ഡോ. വിനോദ് എം.വി എന്നിവര്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുീ , സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.