പാലക്കുന്ന് കൂട്ടായ്മ വാര്‍ഷികാഘോഷംസമാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് കൂട്ടായ്മയുടെ ആറാം വാര്‍ഷികം ജില്ലാ അഡീഷണല്‍ പോലിസ് സൂപ്രണ്ട്
പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പള്ളം കിക്കോഫ് സ്റ്റേഡിയത്തിലെ വേദിയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. നൗഫല്‍ കളനാട് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാര്‍ഡ് അംഗം സൈനബ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി. രാജേന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ പാലക്കുന്നില്‍ കുട്ടി, ജനറല്‍ കണ്‍വീനര്‍ പി. വി. ഉദയകുമാര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പള്ളം നാരായണന്‍, കണ്‍വീനര്‍ സി. കെ. കണ്ണന്‍, പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ് പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന്, പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് പ്രസിഡന്റ് മനോജ് കരിപ്പോടി, കൂട്ടായ്മ വൈസ് പ്രസിഡന്റ് പ്രമീള രാജന്‍, ജോ. സെക്രട്ടറി സുരേഷ് ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാതല കൈകൊട്ടികളി മത്സരത്തില്‍
യങ് ഇന്ത്യന്‍സ് വലിയപൊയില്‍, പ്രിയദര്‍ശിനി തച്ചങ്ങാട്,
ശങ്കര നാരായണ മധുരംകൈ വാഴുന്നോറടി എന്നീ ടീമുകള്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ നേടി. ഉദുമ പടിഞ്ഞാറിലെ കാരിച്ചിയമ്മയുടെ നാട്ടിപ്പാട്ടോടെയാണ് പരിപാടികള്‍ തുടങ്ങിയത്. വിദ്യാനഗര്‍ തശ്രീഫ് സംഘത്തിന്റെ കൈമുട്ടിപ്പാട്ട്, പാലക്കുന്ന് കര്‍മ ഡാന്‍ഡ് ആന്‍ഡ് മ്യൂസിക്കിന്റെ സ്വാഗത നൃത്തം, പള്ളം തെക്കേക്കരയുടെ ഫ്യുഷന്‍ ഡാന്‍സ്, വിവിധ സംഘങ്ങളുടെ തിരുവാതിരകളി, ഉദുമ മ്യൂസിക് ലവേര്‍സിന്റെ ഗാനമേള, വിസ്മി പട്ടത്താനത്തിന്റെ ഒപ്പന, നാടന്‍പാട്ട്, പനയാല്‍ ഗ്രൂപ്പിന്റെ പ്രണവ്യ രമേശ് നയിച്ച നാടന്‍ പാട്ട് തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. പാലക്കുന്ന്
കൂട്ടായ്മയ്ക്ക് രൂപം നല്‍കിയ ഹരിദാസ് പാലക്കുന്ന്, രഞ്ജിത്ത് പാലക്കുന്ന്, രോഹിത് പാലക്കുന്ന്, സുരേന്ദ്രന്‍ നീലേശ്വരം സ്മാരക അവാര്‍ഡ് നേടിയ വിജയരാജ് ഉദുമ, നാടക സിനിമ നടന്മാരായ, സുരേഷ് ബേക്കല്‍, സുകു പള്ളം എന്നിവരെ അനുമോദിച്ചു.
വൃക്കരോഗം ബാധിച്ച തിരുവക്കോളിയിലെ നാല് വയസ്സുകാരന് ചികിത്സ സഹായം കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *