കാസര്‍കോട് ടൂറിസം ലോഗോ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്തു

കാസര്‍കോട് ജില്ലയുടെപ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പ്രയോജനപ്പെടുത്തി ടൂറിസം വളര്‍ത്തണമെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു,പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കാസര്‍കോട് സാംസ്‌കാരിക പൈതൃകം, പ്രകൃതിസൗന്ദര്യം, സജീവമായ ടൂറിസം സാധ്യതകള്‍ എന്നിവ പ്രതിനിധീകരിക്കുന്ന പുതിയ കാസര്‍കോട് ടൂറിസം ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോഗോ പ്രകാശനചടങ്ങില്‍ ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സബ് കളക്ടര്‍ പ്രതീക് ജയിന്‍ എന്നിവര്‍ പങ്കെടുത്തു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ജി.ശ്രീകുമാര്‍, ബി.ആര്‍.ഡിസി മാനേജിംഗ് ഡയറക്ടര്‍ ഷിജിന്‍ പി. കാസര്‍കോട് ജില്ലാ ഹൗസ്‌ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് അച്ചാന്തുരുത്തി, നീലേശ്വരം ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ബിജു രാഘവന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ജില്ലയിലെ ടൂറിസം മേഖലയിലെ സംരംഭകര്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, നോര്‍ത്ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷന്‍ അസോസിയേഷന്‍ ഓഫ് റെസ്പോണ്സിബിള്‍ ആന്‍ഡ് എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം ഓന്റര്‍പ്രെണേര്‍സ് ഓഫ് മലബാര്‍, ജില്ലാ ഹോംസ്റ്റേ അസോസിയേഷന്‍, ജില്ല ടൂറിസം ക്ലബ്, കാസര്‍കോട്, INTACH, കാസര്‍കോട് ചാപ്റ്റര്‍, മറ്റ് ടൂറിസം അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാസര്‍കോടിന്റെ പ്രത്യേകതകളെ പ്രതിനിധീകരിക്കുന്ന ലോഗോ, പ്രദേശത്തെ പ്രശസ്തമായ സ്മാരകങ്ങള്‍, പരമ്പരാഗത കലാരൂപങ്ങള്‍, പ്രകൃതിദൃശ്യങ്ങള്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തതാണ്. ലോഗോയുടെ പ്രകാശനം കാസര്‍കോടിന്റെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയവും അന്തര്‍ദേശീയവും ആയ പ്ലാറ്റ്ഫോമുകളില്‍ ജില്ലയുടെ ശക്തമായ ബ്രാന്‍ഡ് ഐഡന്റിറ്റി സൃഷ്ടിക്കാന്‍ സാധിക്കും. സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ക്കു ജില്ലയുടെ ടൂറിസം സാധ്യതകള്‍ തുറന്നുകാട്ടുന്ന രീതിയില്‍ സ്വകാര്യടൂറിസം സംരംഭകരുടെ സഹകരണത്തോടെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചു നടപ്പിലാക്കുകയാണ് ഡിടിപിസിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *