രാജപുരം:വയോജന നയം ഉടനടി പ്രബല്യത്തില്‍ വരുത്തണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കള്ളാര്‍ പഞ്ചായത്ത് വാര്‍ഷിക ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജപുരം മില്‍മ സഹകരണ സംഘം ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് മെംബര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ പ്ലച്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നാല് മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു.
കെ എസ് സി എഫ് സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. കള്ളാര്‍ ഗ്രാമ പഞ്ചായത്തംഗം വനജ ഐത്തു. രാജപുരം എസ് ഐ പ്രദീപ് കുമാര്‍, കെ എസ് സി എഫ് ജില്ലാ പ്രസിഡന്റ് അബുബക്കര്‍ ഹാജി, കെ എസ് സി എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റ് ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ കമ്മിറ്റിയംഗം പുരുഷോത്തമന്‍, രാജപുരം പോലീസ് സ്റ്റേഷന്‍ പി ആര്‍ ഒ രാജേഷ് കുമാര്‍ ടി വി, എന്നിവര്‍ സംസാരിച്ചു. കെ എസ് സി എഫ് കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി ലൂക്കോസ് മുളവിനാല്‍ സ്വാഗതവും ട്രഷറര്‍ ഗോപി കുറുമാണം നന്ദിയും പറഞ്ഞു.