നാട്ടുകാര്‍ പണം നല്‍കി വാങ്ങിയ സ്ഥലത്ത് തന്നെ അങ്കണവാടി വേണം എന്ന ആവശ്യ വുമായി നാട്ടുകാരായ നൗഫല്‍, ഗഫൂര്‍, ജബ്ബാര്‍ എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനോടൊപ്പം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മുന്നിലെത്തി. 23 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ അമ്പിത്തടി അക്കരയിലെ അംഗന്‍വാടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും നാല് സെന്റ് സ്ഥലം പണം കൊടുത്ത് വാങ്ങി പഞ്ചായത്തിന് കൈമാറി. ഇവിടേക്കുള്ള വഴി സ്വകാര്യ വ്യക്തിയുടെ കൈവശമായിരുന്നു. പഞ്ചായത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ വഴിക്കുവേണ്ടി എട്ട്സെന്റ് ഭൂമി പഞ്ചായത്തിന് എഴുതി നല്‍കി. അങ്കണ വാടി കെട്ടിടത്തിന് പഞ്ചായത്ത് മറ്റൊരു സ്ഥലം അന്വേഷിക്കുന്ന വിവരം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ അദാലത്തിലെത്തിയത്. വിഷയം ന്യായമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയെ ബോധ്യപ്പെടുത്തി. കാസര്‍കോട് വികസന പാക്കേജ് ഫണ്ടും ജില്ലാപഞ്ചായത്തിന്‍രെ ഫണ്ടും ഉപയോഗിച്ച് നിലവില്‍ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മ്മാണം ജില്ലയില്‍ നടന്നുവരികാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിയോട് പറഞ്ഞു. തുടര്‍ന്ന് മന്ത്രി മഞ്ചേശ്വരം സെക്രട്ടറിക്ക് 2018ല്‍ ആറാം വാര്‍ഡില്‍ നാട്ടുകാര്‍ വാങ്ങി നല്‍കി സ്ഥലത്ത് തന്നെ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കി.