20 വര്‍ഷമായി തന്റെ രണ്ട് ഏക്കര്‍ തോട്ടത്തില്‍ ജലസേചനത്തിന് സൗജന്യ വൈദ്യുതിയില്ലെന്നും 10000 വും 15000 വും കറന്റ് ബില്ല് വരുമ്പോള്‍ കാര്‍ഷിക വൃത്തിമാത്രം കൊണ്ട് ജീവിക്കുന്ന തനിക്ക് താങ്ങാന്‍ സാധിക്കുന്നില്ലെന്നും പുത്തിഗെയിലെ കര്‍ഷകന്‍ ശ്രീധര ഭട്ട് മന്ത്രി വി. അബ്ദു റഹിമാനോട് പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ വാഴയും മറ്റ് വിളകളും നശിക്കുകയും ക്ഷുദ്രജീവികളുടെ ശല്യവുമുണ്ട് വലിയ കറന്റ് ബില്ല് ബാധ്യതയാവുകയാണെന്ന് ശ്രീധര ഭട്ട് പറഞ്ഞു. വിഷയത്തില്‍ പുത്തിഗെ കൃഷി ഓഫീസര്‍ പരിഹാരം പറഞ്ഞു. അക്ഷയ കേന്ദ്രത്തിലെത്തി ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കിയാല്‍ ഉടനെ തന്നെ ശ്രീധരയ്ക്ക് കൃഷി ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭിക്കുമെന്നും എത്രയും പെട്ടെന്ന് അപേക്ഷ നല്‍കിയാല്‍ അത്ര തന്നെ വേഗത്തില്‍ സേവനം ലഭ്യമാകും.കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയറും സേവനം ഉറപ്പ് നല്‍കി.
പെട്ടെന്ന് അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ച് മന്ത്രി ശ്രീധരയെ ആശ്വസിപ്പിച്ചു. കാലങ്ങളായി തന്നെ അലട്ടിയ വിഷമത്തിന് അദാലത്ത് വേദിയില്‍ പരിഹാരമായ സന്തോഷത്തിലാണ് ശ്രീധര അദാലത്ത് വേദി വിട്ടത്.