പളളിക്കര ഗ്രാമപഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

പളളിക്കര : ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ് ,കുടുംബശ്രീ സി.ഡി.എസ് എന്നിവയുടെ സഹകരണത്തോടെ പളളിക്കര റെഡ്മൂണ്‍ ബീച്ചില്‍ സുകൃതം 2025 എന്ന പേരില്‍സംഘടിപ്പിച്ച വയോജന സംഗമം പരിപാടി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക പ്രവര്‍ത്തകന്‍ സുഭാഷ് വനശ്രീ മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നീന്‍ വഹാബ്, വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി .സൂരജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ, മണികണ്ഠന്‍ , മെമ്പര്‍മാരായ സിദ്ദീഖ് പളളിപ്പുഴ, മൗവ്വല്‍ കുഞ്ഞബ്ദുളള, എം..പി. ജയശ്രീ, മുന്‍ പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍, അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സീമ ക്ലാസ്സെടുത്തു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി. ജയശ്രീ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.എം ഗ്രീഷ്മ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സുഭാഷ് വനശ്രീയുടെ നേതൃത്വത്തില്‍ പാട്ടും നൃത്തവും കളികളുമായി വയോജനങ്ങള്‍ സന്തോഷം പങ്കിട്ടു. ഇതോടൊപ്പം വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ പ്രഷര്‍ പരിശോധന, മരുന്ന് വിതരണം എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *