രാജപുരം : കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഡോ.ആര്‍.രാകേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബിസിനസ് ക്വിസ്, ട്രഷര്‍ ഹണ്ട് തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം.
വിജയികള്‍: ബെസ്റ്റ് മാനേജര്‍ ഒന്നാം സ്ഥാനം കെ.ഫാത്തിമത്ത് സന ജിഎച്ച്എസ്എസ് മടിക്കൈ. ജോസഫ് ജി.എ രണ്ടാം സ്ഥാനം അക്‌സ എച്ച്എസ്എസ് ചായ്യോത്ത്, ബെസ്റ്റ് മാനേജ്‌മെന്റ് ടീം ഒന്നാം സ്ഥാനം സെന്റ് ജൂഡ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്. രണ്ടാം സ്ഥാനം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നീലേശ്വരം. ബിസിനസ് ക്വിസ് ഒന്നാം സ്ഥാനം ജവാഹര്‍ നവോദയ വിദ്യാലയ പെരിയ, രണ്ടാം സ്ഥാനം ജിഎച്ച്എസ്എ സ് മടിക്കൈ. ട്രഷര്‍ ഹണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ എസ്ആര്‍എംജിഎച്ച്എസ്എസ് രാംനഗര്‍ കരസ്ഥമാക്കി.