മെയ് മാസത്തോടെ കൂട്ടുപാത ഡംപ്‌സൈറ്റ് റെമഡിയേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി എംബി രാജേഷ്

പാലക്കാട്: ബയോമൈനിങ് നടക്കുന്ന പാലക്കാട് കൂട്ടുപാത ഡംപ്‌സൈറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് സന്ദര്‍ശിച്ചു. വേനല്‍മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മെയ് 15നകം തന്നെ മാലിന്യക്കൂന നിര്‍മ്മാര്‍ജ്ജനം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി കരാറെടുത്തിരിക്കുന്ന ഏജന്‍സിയോട് നിര്‍ദ്ദേശിച്ചു. മഴ പെയ്ത് മാലിന്യം നനഞ്ഞാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടതായി വരും. ഈ സാഹചര്യം കണക്കിലെടുത്ത് പ്രൊസസിങ് യൂണിറ്റിന്റെ കപ്പാസിറ്റി വര്‍ധിപ്പിച്ചും അധിക ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയും മാലിന്യക്കൂന നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.

73827.20 മെട്രിക് ടണ്‍ ലെഗസി വേസ്റ്റാണ് കൂട്ടുപാതയില്‍ ഉണ്ടായിരുന്നത്. ഡിസംബര്‍ 3 മുതല്‍ ജനുവരി മൂന്ന് വരെ 8987.94 മെട്രിക് ടണ്‍ മാലിന്യം ബയോമൈനിങ്ങിലൂടെ ശാസ്ത്രീയമായി ഇവിടെ നിന്ന് നീക്കം ചെയ്തു. 2024 നവംബര്‍ 18ന് പ്രീസ്റ്റെബിലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 2025 മെയ് മാസത്തിനുള്ളില്‍ ബയോമൈനിങ് പൂര്‍ത്തിയാക്കി ഈ പ്രദേശം വീണ്ടെടുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സ്മിതേഷ്, മുനിസിപ്പല്‍ സെക്രട്ടറി അന്‍സല്‍ ഐസക്, ക്ലീന്‍ സിറ്റി മാനേജര്‍ റിയാസ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഉഷ എംകെ, നവകേരള മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ പി സെയ്തലവി, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി വരുണ്‍, എല്‍എസ്ജിഡി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സാം വൈദ്യനാഥ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജ്യോതിസ്, കെഎസ്ഡബ്ല്യുഎംപി ജില്ലാ ഡപ്യൂട്ടി കോര്‍ഡിനേറ്റര്‍ ഷിന്റ, സാമൂഹ്യ സുരക്ഷാ വിദഗ്ധ സീന പ്രഭാകര്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍, മലിനീകരണ നിയയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ തുടങ്ങിയവരും കൂട്ടുപാത സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *