ഹോസ്ദുര്‍ഗ് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്തില്‍ രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ 15 പേര്‍ക്ക് എ. എ. വൈ, മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്തു. അഞ്ച് എ. എ. വൈ റേഷന്‍ കാര്‍ഡുകളും 10 മുന്‍ഗണന കാര്‍ഡുകളും അടക്കം 15 റേഷന്‍ കാര്‍ഡുകളാണ് മന്ത്രി വിതരണം ചെയ്തത്.
ഒ.വി യശോദ, വി. ഷൈനി, എം. രമണി, എച്ച്. ജാനകി , കെ. ജിഷ എന്നിവര്‍ക്ക് എ. എ. വൈ റേഷന്‍ കാര്‍ഡുകളും എം.കെ സരോജിനി, ഇ. രമ, എം. സാറാമ്മ, ടി.വി ഷീല, പി. ജയശ്രീ, വി. രമണി, സുബൈരിയ, സരോജിനി പള്ളിപ്പുറം, സല്‍മത്ത്, രോഹിണി എന്നിവര്‍ക്ക് മുന്‍ഗണന കാര്‍ഡുകളുമാണ് വിതരണം ചെയ്തത്. അദാലത്തിന്റെ ഭാഗമായി ആകെ 35 എ.എ.വൈ, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളാണ് അനുവദിച്ചത്.