ചെര്‍ക്കള: ചുണ്ട് വീങ്ങി അതികഠിനമായ വേദനയുമായി ഒന്നര വര്‍ഷക്കാലം വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് സി എം മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രി പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗത്തിന്റെ ഇടപെടല്‍ ആശ്വാസം പകര്‍ന്നു. ഒന്നര വര്‍ഷക്കാലമായി വിവിധ ആശുപത്രിയില്‍ സ്‌ക്കാനിംഗും,എക്‌സറെ മരുന്നുമൊക്കെയായി വേദന സഹിച്ചു ജീവിക്കുകയായിരുന്നു യുവതി.
വീങ്ങിയ ചുണ്ട് പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗം ഡോ:കൃഷ്ണ പ്രസാദ് ഷെട്ടിയുടെ നേതൃത്തില്‍ തുറന്ന് നോക്കിയപ്പോള്‍ ഒന്നര വര്‍ഷം മുമ്പ് അപകടത്തില്‍ നഷ്ടപ്പെട്ട പല്ല് പുറത്തെടുത്തത് യുവതിയുടെ വേദനയ്ക്ക് ശമനമായി.