പുലിഭീഷണി: ബോവിക്കാനം ടൗണില്‍ എലിപെട്ടി സ്ഥാപിച്ച് യൂത്ത് ലീഗിന്റെ പരിഹാസ സമരം.

ബോവിക്കാനം: ജനവാസ കേന്ദ്രങ്ങളില്‍ പോലും വ്യാപകമായി പുലിഇറങ്ങി ജനജീവിതം ഭയത്തിലും അപകടത്തിലുമായി മാസങ്ങള്‍ പിന്നിട്ടിട്ടു രണ്ട് പുലി പെട്ടി സ്ഥാപിച്ചതല്ലാതെ പരിഹാര നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാറിനെയും വനം വകുപ്പിനെയും പരിഹസിച്ച് ബോവിക്കാനം ടൗണില്‍ എലിപ്പെട്ടി സ്ഥാപിച്ച് മുളിയാര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വേറിട്ട പ്രതിഷേധം സമരം നടത്തി.

പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് അല്ലാമ സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ബി.എം.അബൂബക്കര്‍ ഹാജി, മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, ബി.കെ. ഹംസ, അബ്ദുല്ല ഡെല്‍മ, എബി.കുട്ടിയാനം, എസ്.എം. മുഹമ്മദ് കുഞ്ഞി, ബി.എം.ഹാരിസ്, ശംസീര്‍ മൂലടുക്കം, മനാഫ് ഇടനീര്‍, റാഷിദ് മൂലടുക്കം, ഉനൈസ് മദനി നഗര്‍, ചെമ്മുകലാം, ഉമ്മര്‍ ബെള്ളിപ്പാടി, അസീസ് ബോവിക്കാനം, മുഹമ്മദ് പാറ, ഖാദര്‍ വാഫി, സമീര്‍ അല്ലാമ, ലെത്തീഫ് ഇടനീര്‍, റംഷിദ് ബാലനടുക്കം, സാദിഖ് ആലൂര്‍, കബീര്‍ മുസ്ല്യാര്‍ നഗര്‍, ഇ.കെ. ഫൈസല്‍, കാദര്‍ നാഗന്‍, അസ്‌കര്‍ ബോവിക്കാനം, ഹാരിസ് സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *