പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു

പള്ളിക്കര: ഒരു നാടിന്റെ മുഴുവന്‍ ചൈതന്യം കുടികൊള്ളുന്ന പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്രത്തിലെ ശ്രീഭൂതബലി നൃത്തോത്സവം ജനുവരി 3 4 വെള്ളി ശനി ദിവസങ്ങളിലായി ഭക്തിപൂര്‍വ്വം നടക്കുകയാണ്. ഉത്സവ ആഘോഷത്തിന്റെ ഭാഗമായി പാക്കം കണ്ണംവയല്‍ അമ്പലത്തിങ്കാല്‍ വൈകുണ്ഠഗിരി വിഷ്ണുക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട കലവറ നിറക്കല്‍ ഘോഷയാത്ര പാക്കത്തപ്പന്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തി സമര്‍പ്പണം നടന്നു.നിരവധി ഭക്തജനങ്ങള്‍ കലവറ നിറക്കല്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. കലവറ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ചരല്‍ക്കടവ് തഖ് വ മസ്ജിദിന്റെ വകയായി പ്രവര്‍ത്തകര്‍ സംഭാരം വിതരണം ചെയ്തത് മത മൈത്രി സന്ദേശം വിളിച്ചോതി.

വൈകീട്ട്, 15 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രത്തില്‍ പുതുതായി പണിത നടപ്പന്തല്‍ സമര്‍പ്പണ കര്‍മ്മവും നടന്നു. തുടര്‍ന്ന് വിവിധ പൂജാദികളും ഭജനയും അത്താഴ പൂജയും പാക്കത്തപ്പന്‍ കലാക്ഷേത്ര അവതരിപ്പിച്ച നൃത്താര്‍ച്ചനയും അരങ്ങേറി. ശനിയാഴ്ച വിവിധ പൂജാദികളും തുലാഭാരവും ശിവ സഹസ്രനാമവും ഉച്ചപൂജ, ശ്രീഭൂതബലി, എഴുന്നള്ളത്ത്, പ്രസാദ വിതരണം,,അന്നദാനം സര്‍വ്വൈശ്വര്യ വിളക്ക് പൂജ,തായമ്പക ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി എഴുന്നള്ളത്ത്, വസന്തപൂജ, തിടമ്പ് നൃത്തം എന്നിവയും നടക്കും. ജനുവരി 5 ഞായറാഴ്ച രാവിലെ 10 മണിക്ക് ഉത്സവ ആഘോഷത്തോടനുബന്ധിച്ചുള്ള ഗുളികന്‍ തെയ്യക്കോലവും ഉണ്ടാകും. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എ. നാരായണന്‍ നായര്‍ മുല്ലച്ചേരി വീട്, സെക്രട്ടറി കുഞ്ഞിവളപ്പ് കുഞ്ഞിക്കണ്ണന്‍, ട്രഷറര്‍ ടി. കുഞ്ഞികൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡണ്ട് കെ. മധുസൂദനന്‍ നായര്‍ സ്വരലയ,ജോയിന്റ് സെക്രട്ടറി. കരുണാകരന്‍ കുളിയന്‍ മരത്തിങ്കാല്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി. കുഞ്ഞിക്കണ്ണന്‍ നായര്‍ കണ്‍വീനര്‍ കെ. പ്രിയേഷ് മാസ്റ്റര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നന്ദനം, മാതൃസമിതി പ്രസിഡണ്ട് രഞ്ജിനി ബാരയില്‍ വീട്, സെക്രട്ടറി സുലോചന ടീച്ചര്‍, ട്രഷറര്‍ ചിത്രലേഖ നാരായണന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *