വേലാശ്വരം: ബാലസംഘം സ്ഥാപക ദിനത്തിന്റെ ഭാഗമായി ചിത്താരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു. വേലാശ്വരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നടന്ന പരിപാടി സിനിമാതാരം എ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകനും നാടന്‍ പാട്ട് കലാകാരനുമായ ശ്രീഹരി മുഖ്യാതിഥിയായി സംഘാടകസമിതി ചെയര്‍മാന്‍ കെ. വി .സുകുമാരന്‍ അധ്യക്ഷത വഹിച്ചു .ഏരിയ പ്രസിഡന്റ് തേജസ്, ഏരിയ ജോയിന്‍ സെക്രട്ടറി തേജലക്ഷ്മി, വില്ലേജ് കോഡിനേറ്റര്‍ സുരേന്ദ്രന്‍, വില്ലേജ് പ്രസിഡന്റ് ആര്യനന്ദ, പ്രഭാകരന്‍ ചാലിങ്കാല്‍ സി .വി .കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വില്ലേജ് കണ്‍വീനര്‍ എ.പവിത്രന്‍ മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി അനുപമ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശ്രീഹരിയുടെ നാടന്‍പാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുടുംബശ്രീയുടെ ഗ്രാമ ചന്ത, പുരാവസ്തു പ്രദര്‍ശനം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഫോട്ടോ പ്രദര്‍ശനം ചിത്ര പ്രദര്‍ശനം സ്റ്റാമ്പ് പ്രദര്‍ശനം കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം എന്നിവ ശ്രദ്ധേയമായി. ബാലസംഘത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്ന ഇ കെ നായനാരുടെ ഫോട്ടോ വെച്ചുള്ള സെല്‍ഫി പോയിന്റ് ആവേശമായി