നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലില്‍ നടന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി ഉദ്ഘാ
ടനം ചെയ്തു.നഗര സഭ
ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷംശുദ്ധീന്‍ അരിഞ്ചിറ അധ്യക്ഷനായി.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പി എം സന്ധ്യ, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി ഗൗരി, കൗണ്‍സിലര്‍മാരായ റഫീക്ക് കോട്ടപ്പുറം , ശ്രീജ വി വി , പി കെ ലത, പി വത്സല, ശ്രീജ പി, മോഹനന്‍,മുന്‍ ഡി എം സി രാജശേഖരന്‍ എം കെ, മെമ്പര്‍ സെക്രട്ടറി ടി വി രാജേഷ്, വൈ
സ് ചെയര്‍പേഴ്‌സണ്‍ എം ശാന്ത, ബാല നഗരസഭ ചെയര്‍മാന്‍ ഋതിന്‍ കെ എം, വൈസ് ചെയര്‍പേഴ്‌സണ്‍ ആരാധ്യ ടി വി , ബാലസഭയുടെ ആര്‍ പി. ജയശ്രീ എം എന്നി
വര്‍ സംസാരിച്ചു.തുടര്‍ന്ന്
അന്ധവിശ്വാസവും ശാസ്
ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ രാഘവന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു