പുലിഭീതി:വനം വകുപ്പിന്റെ ബോവിക്കാനം സെക്ഷന്‍ ഓഫിസിലേക്ക് പാത്രം കൊട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി

ബോവിക്കാനം: ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നില്‍ ഫ്രണ്ട്‌സ് നുസ്രത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ബോവിക്കാനം സെക്ഷന്‍ ഓഫിസിലേക്ക് പാത്രം കൊട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷത അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി.എം അബൂബക്കര്‍, പീപ്പിള്‍സ് ഫോറം പ്രസിഡന്റ് ബി.അഷ്‌റഫ്, മണികണ്ഠന്‍ ഓമ്പയില്‍, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, അബ്ദുല്‍ റഹ്മാന്‍ ചാപ്പ, കബീര്‍ മുസ് ലിയാര്‍ നഗര്‍, കലാം പള്ളിക്കല്‍, മുഹമ്മദ് കുഞ്ഞി ബാവിക്കര, അബൂബക്കര്‍ ചാപ്പാ, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി, ബി.കെ ഷാഫി അമ്മംങ്കോട്, ജാസര്‍ പൊവ്വല്‍, പി.അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ ചാപ്പ, അബ്ദുറഹ്മാന്‍ ബെള്ളിപ്പാടി,ബി.കെ ഹംസ ആലൂര്‍, ബഷീര്‍ ബി.കെ, സിദ്ധിഖ് കുണിയേരി, ശരിഫ് പന്നടുക്കം, ഖാദര്‍ ആലൂര്‍, ഹനീഫ് ബോവിക്കാനം, ബി.എം മഹമൂദ്, ജബ്ബാര്‍ മുക്രി, സലാം പന്നടുക്കം, ഹമീദ് സൗത്ത്, അബ്ബാസ് മുക്രി, റിയാസ് മുക്രി, ഇസ്മായില്‍, അഹമ്മദ് ബെള്ളിപ്പാടി, മജീദ്പന്നടുക്കം, ഫാറുഖ് മുക്രി, ആസിഫ് ബെള്ളിപ്പാടി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *