കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ആദരസമര്‍പ്പണവുംപുതുവര്‍ഷ ആഘോഷവുംനടന്നു ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ഫോറംപ്രസിഡന്റ് സി.കെ നാരായണന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാബുകോട്ടപ്പാറ സ്വാഗതം പറഞ്ഞു.സി രാജന്‍ പെരിയ വിശിഷ്ടതിഥിയായിരുന്നു.വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയ കെ വി ബൈജു,
കെ.എസ് ഹരികുമ്പള,അനില്‍ പുളിക്കാന്‍ (റിപ്പോര്‍ട്ടിംഗ്),ടി.കെ. നാരായണന്‍ ടി.കെ പ്രഭാകരന്‍ (സിനിമാഭിനയം) ഇ വി വിജയന്‍ ഉപ്പിലികൈ (ചാനല്‍ പരിപാടി) എന്നിവരെ സി.ഐ അജിത്ത്കുമാര്‍ഉപഹാരംനല്‍കി ആദരിച്ചു.ഇ വി ജയകൃഷ്ണന്‍, ടി മുഹമ്മദ് അസ്ലം,മാനുവല്‍ കുറിച്ചിത്താനം,എന്‍ ഗംഗാധരന്‍, ജോയ് മാരൂര്‍, പി പ്രവീണ്‍കുമാര്‍,കാവുങ്കല്‍നാരായണന്‍മാസ്റ്റര്‍,ഫസലുറഹ്മാന്‍ പ്രസംഗിച്ചു.തുടര്‍ന്ന് അംഗങ്ങള്‍ക്ക് രാജന്‍ പെരിയ കേക്ക് വിതരണവുംനടത്തി.