പെരളം : ദീര്‍ഘകാലം സി പി. ഐ. എം .പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ച എം. കുഞ്ഞമ്പു വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇതിന്റെ ഭാഗമായി സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം. കുഞ്ഞമ്പു അനുസ്മരണം നടന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. രാജഗോപാലന്‍ എം.എല്‍.എ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. ഷാജി എടമുണ്ട, എം. വി. നാരായണന്‍, എ. കൃഷ്ണന്‍, കെ.സീത, നാരായണന്‍ മാടിക്കാല്‍, പി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി. കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.