കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ഗവണ്‍മെന്റ് ആശുപത്രി പുതുവര്‍ഷ സമ്മാനമായി പുറത്തിറക്കിയ
ആരോഗ്യബോധവത്ക്കരണ വീഡിയോയുടെ പ്രകാശന കര്‍മ്മവും, നവവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് നിര്‍വ്വഹിച്ചു.
സ്റ്റാഫ് കൗണ്‍സില്‍ ചെയര്‍മാന്‍
എം വി രാജീവന്‍ അധ്യക്ഷത വഹിച്ചു. ഡോ. വിപിന്‍. കെ നായര്‍, ഡോ. അഖില്‍ അശോകന്‍, ഡോ. എം. എ. നിസാര്‍, ഡോ. എസ്.ജെ. സായ് പ്രിയ, ഡോ. മൈഥിലി രാമചന്ദ്രന്‍, ഡോ. ചിത്ര ശിവന്‍, ഡോ. ഫിറോസ് അബ്ദുള്ള, നേഴ്‌സിംഗ് സൂപ്രണ്ട് മിനി ജോസഫ്, സ്റ്റോര്‍ സൂപ്രണ്ട് രാജേഷ് കുമാര്‍. പി, ജെ പി എച്ച് എന്‍.ചന്ദ്രിക.എ, ലാബ് ടെക്‌നീഷ്യന്‍ ലാല്‍. ജി. എസ്, നേഴ്‌സിംഗ് അസിസ്റ്റന്റ് സുരേഷ് പുങ്ങംചാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍. വി സ്വാഗതവും ട്രഷറര്‍ ജമീല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ജീവനക്കാരുടെയും, ഫാര്‍മസി ട്രെയിനീസിന്റെയും, ആശാ പ്രവര്‍ത്തകരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.