പെരിയ : സ്മാര്‍ട്ട് പെരിയയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ജില്ലാതല കലാമേള വന്ദ്യ ജനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സ്മാര്‍ട്ട് പെരിയാര്‍ അംഗം ടി മണി എന്നിവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി കൊണ്ട് പെരിയ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പ്രശസ്ത സാഹിത്യകാരി ഡോ : സരിത അഭിരാമം തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് പെരിയ പ്രസിഡണ്ട് വി. കുമാരന്‍ അധ്യക്ഷത വഹിച്ചു. പി. കെ. കുമാരന്‍ നായര്‍, നിര്‍മ്മല്‍ കുമാര്‍ കാടകം,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അശോകന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗോപി ചാലിങ്കാല്‍ സ്വാഗതവും ഗൗരി നന്ദിയും പറഞ്ഞു സിനിമാഗാനം, മാപ്പിള പാട്ട്,,നാടകഗാനം, നാടോടി ഗാനം,,കവിത, ദേശീയ ഗാനം, മോണോ ആക്ട്, പ്രസംഗം എന്നിവയില്‍ നടന്ന മത്സരത്തില്‍ നിരവധി വയോജനങ്ങള്‍ മത്സരിക്കാന്‍ എത്തി.