പാലക്കുന്ന് : മലിനജലത്തിലൂടെ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് പതിവായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അണുവിമുക്തവും ശുദ്ധവുമായ ജലവിതരണം ലഭ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയോടു കൂടിയ ജലശുദ്ധീകരണി ബേക്കല്‍ ഗവ. പാലക്കുന്നിന്റെ പുതുവത്സര സമ്മാനമായി സ്ഥാപിച്ച ജലശുദ്ധീകരണി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ
ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് റഹ്‌മാന്‍ പൊയ്യയില്‍ അധ്യക്ഷനായി. ലയണ്‍സ് ഡിസ്ട്രിക്റ്റ് സെക്രട്ടറി കെ.സുകുമാരന്‍, അഡിഷണല്‍ കാബിനറ്റ് സെക്രട്ടറി എസ്. പി. എം.ഷറഫുദ്ദീന്‍, സോണ്‍ ചെയര്‍പേഴ്സണ്‍ പ്രദീപ് കീനേരി, സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് വി. പ്രഭാകരന്‍, എസ്.എം.സി. ചെയര്‍മാന്‍ കെ.വി. ശ്രീധരന്‍, പ്രിന്‍സിപ്പല്‍ കെ. ലളിത, പ്രഥമാധ്യാപിക എല്‍. ഷെല്ലി, സ്റ്റാഫ് സെക്രട്ടറി എ.കെ. ജയപ്രകാശ്,
ആര്‍.കെ. കൃഷ്ണപ്രസാദ്, കുമാരന്‍ കുന്നുമ്മല്‍, എന്‍. ബി.ജയകൃഷ്ണന്‍, മോഹനന്‍ പട്ടത്താനം, സതീഷ് പൂര്‍ണിമ, രാജേഷ് ആരാധന, വാമനന്‍ കൊപ്പല്‍, മോഹനന്‍ ചിറമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.
പടം : പാലക്കുന്ന് ലയണ്‍സ് ക്ലബ് ബേക്കല്‍ ജി. എഫ്. എച്ച്. എസ്. സ്‌കൂളില്‍ സ്ഥാപിച്ച ജലശുദ്ധീകരണി സി. എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു